പത്തനംതിട്ട: പോലീസ് സ്റ്റേഷന് ആക്രമിക്കുകയും എസ്ഐയെ മര്‍ദിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൂടി കീഴടങ്ങി.
സിപിഎം കോന്നി ഏരിയാ കമ്മറ്റിയംഗവും മുന്‍ പ്രമാടം ലോക്കല്‍ സെക്രട്ടറിയുമായ മോഹനന് നായര്‍, ഡിവൈഎഫ്ഐ നേതാവ് ശരത് എന്നിവരാണ് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതിയും നഗരസഭ കൗണ്‍സിലറുമായ വി.ആര്. ജോണ്സണ്, അന്‍സില്‍ അഹമ്മദ് എന്നിവര്‍ രണ്ടാഴ്ച മുന്‍പ് കോടതിയില്‍ കീഴടങ്ങിയിരുന്നു. വാറണ്ട് പ്രതിയായ ഡി.വൈ.എഫ്.ഐ നേതാവിനെ കസ്റ്റഡിയില്‍ എടുത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 16 ന് രാത്രി 10.30 നാണ് പോലീസ് സ്റ്റേഷന് ആക്രമണം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: