പത്തനംതിട്ട: പരമ്പരാഗത തിരുവാഭരണപ്പാതയില് അനധികൃതമായി കൈയേറിയഭാഗങ്ങള് കയ്യേറ്റക്കാരില്‍ നിന്നും ഒഴിപ്പിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിരുവാഭരണപാത സംരക്ഷണ സമിതി 15 ന് രാവിലെ 10ന് റാന്നി താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. റാന്നി രാമപുരം ക്ഷേത്രത്തില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കാനും തിരുവാഭരണപ്പാത സംരക്ഷണസമിതിയോഗത്തില് തീരുമാനമായി. മാലേത്ത് സരളാദേവി യോഗം ഉദ്ഘാടനം ചെയ്തു. തിരുവാഭരണപ്പാത സംരക്ഷണ സമിതി ചെയര്മാന് അഡ്വ.കെ.ഹരിദാസ് അദ്ധ്യക്ഷതവഹിച്ചു. കണ്‍വീനര്‍മാരായ കെ.പി.സോമന്, ജി.രജീഷ്, രവികുന്നയ്ക്കാട്, തിരുവാഭരണപേടക വാഹക സംഘത്തിലെ കുളത്തിനാല്‍ ഗംഗാധരന്‍പിള്ള, സുധാകരപിള്ള, രാധാകൃഷ്ണന് പുന്നയ്ക്കാട്, വിലാസിനി രാമചന്ദ്രന്, പി.ജി.ജ്യോതിഷ്, കെ.ആര്.കൃഷ്ണപിള്ള, ഗോപിനാഥന്‍നായര്‍, മനോജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: