കോട്ടയം: കുമാരനല്ലൂര്‍ ദേവീ ക്ഷേത്രത്തിലെ തിരുവുത്സവ പന്തലിന്റെ കാല്‍നാട്ടുകാര്‍മ്മം ഇന് നടക്കും. സംക്രാന്തി വിളക്കമ്പലത്തില്‍നിന്ന് രാവിലെ 8ന് വാദ്യഘോഷങ്ങളോടെ പന്തലിനുള്ള കമുങ്ങ് ക്ഷേത്രത്തില്‍ എത്തിക്കും. 9.15നും 10നും ഇടക്കുള്ള മുഹൂര്‍ത്തത്തില്‍ കാല്‍നാട്ടുകര്‍മ്മം ദേവസ്വം ഭരണാധികാരി സി.എന്‍. ശങ്കരന്‍ നമ്പൂതിരി നിര്‍വ്വഹിക്കും.
സംക്രാന്തി വിളക്കമ്പലം ഭക്തരുടെ നേതൃത്വത്തില്‍ എത്തിക്കുന്ന അലഹ്കാര പന്തലിന്റെ കമുങിന് വിവിധ ഹൈന്ദവ സംഘടനകള്‍ ഹാരാര്‍പ്പണം ചെയ്ത് സ്വീകരിക്കും. ഘോഷയാത്രക്ക് ഉത്സവക്കമ്മറ്റി ജനറല്‍ കണ്‍വീനര്‍ കെ.എസ്. ബാബുരാജ്, കെ.ആര്‍. വിജയന്‍, എസ്എന്‍ഡിപി 47-ാം ബ്രാഞ്ച് നീലിമംഗലം, സംക്രാന്തി വിളക്കമ്പലം. കമ്മറ്റി കൃഷ്ണന്‍കുട്ടി, കാര്യദര്‍ശി. സുരേഷ് തുടങ്ങിയവര്‍. നേതൃത്വം നല്‍കും. ഡിസംബര്‍ 4ന് കൊടികയറി 13ന് ആറാട്ടോടെ ഉത്സവം സമാപിക്കും. തൃക്കാര്‍ത്തിക ദര്‍ശനവും ദേശവിളക്കും 12നാണ്.
















