ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ ഐ.റ്റിഐയില്‍ തിരഞ്ഞടുപ്പിനോടനുബന്ധിച്ചു എബിവിപി പ്രവര്‍ത്തകരെ പോലീസിന്റെ സാന്നിധ്യത്തില്‍ എസ്എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു.
എസ്എഫ്‌ഐ പ്രനര്‍ത്തകരുടെ ആക്രമണത്തില്‍ നാല് ഏബി വി പി പ്രവര്‍ത്തകര്‍ക്കു പരിക്കറ്റു. സച്ചിന്‍,അനുരുദ്ധ്, അക്ഷയ് ,നന്ദു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂരപ്പന്‍ കോളേജില്‍ നിന്നും പ്രകടനമായി എത്തിയ രാഹുല്‍ രമണന്റെ നേതൃത്വത്തില്‍ വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് യാതൊരു പ്രകോപനവും കൂടാതെ എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചത്.
















