കുന്ദംകുളം: നൂറടിത്തോട്ടില്‍ നിറഞ്ഞുനില്ക്കുന്ന കുളവാഴകളും പാഴ്പ്പുല്ലുകളും തോട്ടിലെ വെളളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തുന്നതുമൂലം കര്‍ഷകര്‍ പ്രതിസന്ധിയില്‍.
മേഖലയിലെ ഏറ്റവും വലിയ കാട്ടാകാമ്പാല്‍ കോള്‍ മേഖലയില്‍ നിന്നും പമ്പിംഗ് ചെയ്യുന്ന വെളളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. നൂറടി വീതിയുളള തോട്ടില്‍ വെളളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് കുളവാഴകളും പാഴ്പ്പുല്ലുകളും നിറഞ്ഞു കിടക്കുന്നത്.
തൃശൂര്‍ കോള്‍പടവു പ്രദേശങ്ങളില്‍ ജലസ്രോതസ്സുകളിലെ പാഴ്പുല്ലുകളും മറ്റും നീക്കി വൃത്തിയാക്കാന്‍ കളക്ടറുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ശുചീകരിച്ചെങ്കിലും പൊന്നാനി കോള്‍പടവിന്റെ ഭാഗമായി നില്ക്കുന്ന കാട്ടകാമ്പാല്‍ പ്രദേശങ്ങളില്‍ ഈ ശുചീകരണം നടന്നിരുന്നില്ല.
കര്‍ഷകര്‍ ശുചീകരണ ആവശ്യം പല തവണ ഉയര്‍ത്തിയിരുന്നെങ്കിലും ഇതു വരെ നടപടിയുണ്ടായിട്ടില്ല. കുളവാഴകളും പാഴ്പ്പുല്ലുകളും നിറഞ്ഞത് മൂലം നീറ്റേലികളുടെ ആക്രമണം തോട് വരമ്പിന് തുളയിടുന്നത് കണ്ടെത്താന്‍ സാധിക്കാതെ വരുന്നതാണ് കര്‍ഷകര്‍ നേരിടുന്ന പ്രധാനവെല്ലുവിളി. മുന്‍ വര്‍ഷങ്ങളില്‍ കുളവാഴകളും പാഴ്പ്പുല്ലുകളും നിറഞ്ഞ് വെളളത്തിന്റെ ഒഴുക്ക് നഷ്ടപ്പെട്ടതാണ് നൂറടി തോട് തകരാന്‍ കാരണമായതെന്ന് കര്‍ഷകര്‍ പറയുന്നു. ഇത്തവണയും തോട്ടിലേക്ക് ജലമൊഴുക്കുണ്ടായാല് തോട് തകരാനും വ്യാപക കൃഷിനാശത്തിനും ഇത് കാരണമായെക്കുമെന്നും കര്‍ഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: