ജി. സുധാകരന്റെ വീടിനു സമീപത്തെമലിനജലം നിറഞ്ഞ ഓട
പുന്നപ്ര: മരാമത്ത് മന്ത്രിയുടെ വീടിനു മുന്നില്‍ മലിനജലം നിറഞ്ഞ ഓട നാട്ടുകാര്‍ക്ക് ദുരിതമാകുന്നു .മരാമത്ത് മന്ത്രി ജി. സുധാകരന്റെ വീടിനു വടക്കുഭാഗത്താണ് ദേശിയ പാതയുടെ പടിഞ്ഞാറു ഭാഗത്ത് മലിനജലം നിറഞ്ഞ ഓട പ്രദേശവാസികള്‍ക്ക് ദുരിതം വിതയ്‌ക്കുന്നത്.
ഓടയുടെ വടക്കുഭാഗം സ്വകാര്യ വ്യക്തി സ്ലാബ് കെട്ടി അടച്ചതോടെ മലിനജലം മറ്റ് ഭാഗങ്ങളില്‍ കെട്ടികിടന്നാണ് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയത് .ഇതിനു ചേര്‍ന്ന് നിരവധി കച്ചവട സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത് .ദുര്‍ഗന്ധം രൂക്ഷമായതോടെ സ്ഥപനങ്ങളില്‍ നാട്ടുകാര്‍ വരാതാക്കുന്നത് ലക്ഷങ്ങള്‍ മുടക്കി സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് പാരയായി കഴിഞ്ഞു. എന്തിനും ഏതിനും പ്രതികരിക്കുന്ന മന്ത്രി സ്വന്തം വീടിനു സമീപത്തെ സംഭവം കണ്ടില്ലന്നു നടിക്കരുതെന്ന് .കച്ചവട ഉടമകളും ,നാട്ടുകാരും അവശ്യപ്പെടുന്നു.
















