കുമ്പളങ്ങി ചെല്ലാനം ഭാഗത്തേക്കുള്ള റോഡ് മുന്നറിയിപ്പില്ലാതെ വെട്ടിപ്പൊളിച്ച നിലയില്‍
അരൂര്‍: കുമ്പളങ്ങി ചെല്ലാനം ഭാഗത്തേക്കുള്ള കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കളക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നറിയിപ്പില്ലാതെ ശനിയാഴ്ച പുലര്‍ച്ചെ സ്റ്റേറ്റ് ഹൈവേ അരുര്‍ ബൈപ്പാസിന് സമീപം പത്തടിയോളം താഴ്ചയില്‍ ദേശീയ പാത വെട്ടിപ്പൊളിച്ചു റെയില്‍വേ മേല്‍പാലത്തിന് താഴെ 30 മീറ്റര്‍ നീളത്തിലാണ് റോഡ് പൊളിച്ചത് ഇതിനായി മൂന്ന് എസ്‌ക്കവേറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ അര്‍ദ്ധരാത്രി മുതല്‍ തന്നെ ഒരുക്കിയിരുന്നെങ്കിലും ഈ വിവരം പത്രമാധ്യമങ്ങള്‍ക്കോ പോലീസ് അധികാരികളേയോ അറിയിച്ചിരുന്നില്ല.
തോപ്പുംപടി വഴി പോകേണ്ട കെഎസ്ആര്‍ടിസി ഇന്റര്‍സിറ്റി സര്‍വ്വീസുകള്‍ റൂട്ടറിയാതെ ഏറെ നേരം വഴിയില്‍ കിടക്കേണ്ടി വന്നു. പിന്നീട് വൈറ്റില വഴിയാണ് യാത്രാ സംവിധാനം ഒരിക്കിയത്. സ്റ്റേറ്റ് ഹൈവേ വഴി പോകേണ്ട മുഴുവന്‍ വാഹനങ്ങളും ബിഒടി പാലം വഴി കുണ്ടന്നൂര്‍ വഴിയാണ് അരൂരിലെത്തിയത് ഇരുചക്രവാഹനങ്ങള്‍ക്കോ കാല്‍നടക്കാര്‍ക്കോ പോകുവാന്‍ കഴിയാത്തതരത്തിലാണ് കുഴിയെടുത്തിരുന്നത് ക്ഷുഭിതരായ നാട്ടുകാര്‍ ജോലിക്കാര്‍ക്കു നേരേ കയര്‍ത്തെങ്കിലും മേല്‍ ഉദ്വേഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമാണ് ഗതാഗതം തടസപ്പെടുത്തിയതെന്ന് കരാറുകാര്‍ പറഞ്ഞു.
കാര്യങ്ങള്‍ വഷളായതോടെ സ്ഥലം എംഎല്‍എയുമായി ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല.
















