സുബ്രഹ്മണ്യന്‍ നമ്പൂതിരിക്ക് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍
അന്തിമോപചാരം അര്‍പ്പിക്കുന്നു
ഹരിപ്പാട്: മണ്ണാറശ്ശാല ഇല്ലത്തെ വലിയ കാരണവര്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഭക്തരടക്കം നിരവധി പേരാണ് നിരവധി പേരാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.
ഇല്ലത്തെ കാരണവര്‍ ഗോവിന്ദന്‍ നമ്പൂതിരിയുടെ നിര്യാണത്തെത്തുടര്‍ന്ന് മണ്ണാറശാല കാരണവരായി അവരോധിക്കപ്പെട്ട സുബ്രഹ്മണ്യന്‍ നമ്പൂതിരി ഇപ്പോഴത്തെ വലിയമ്മ ഉമാദേവി അന്തര്‍ജ്ജനം, മുന്‍ പൂജാരിണി സാവിത്രി അന്തര്‍ജ്ജനം എന്നിവരോടൊപ്പം വര്‍ഷങ്ങളോളം ക്ഷേത്രപൂജകളില്‍ മുഴുകി ഇല്ലത്തെ മുഖ്യകാര്യദര്‍ശിയായി ജീവിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇല്ലത്തെത്തി അന്തിമോപചാരം അര്‍പ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, യോഗക്ഷേമസഭാ നേതാവ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍, സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, മുന്‍ എംഎല്‍എ ടി.കെ. ദേവകുമാര്‍, തുടങ്ങി നിരവധി രാഷ്‌ട്രീയ -സാമൂഹിക- സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ മണ്ണാറശാല ഇല്ലത്തെത്തി അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിച്ചു.
സുബ്രഹ്മണ്യന്‍ നമ്പതിരിയുടെ നിര്യാണത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അനുശോചനം രേഖപ്പെടുത്തി.
















