തൃശൂര്‍: വാര്‍ത്താസമ്മേളനത്തില്‍ കൂട്ടമാനഭംഗത്തിനിരയായ വീട്ടമ്മയുടെ പേര് വെളിപ്പെടുത്തിയതില്‍ സിപിഎം ജില്ലാസെക്രട്ടറി കെ.രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ഐജിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്കി. വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പടെ നാല് പേര് ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ വാര്‍ത്താസമ്മേളനം നടത്തിയ സിപിഎം ജില്ലാസെക്രട്ടറി ഇരയുടെ പേര് മൂന്നുതവണ പരാമര്‍ശിച്ചിരുന്നു.
ഇത് മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ജയന്തന്റെ പേര് പറയാമെങ്കില്‍ ഇരയുടെ പേരും പറയാമെന്ന പ്രസ്താന നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും നാഗേഷ് അഭിപ്രായപ്പെട്ടു.
കെ.രാധാകൃഷ്ണനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 228എ പ്രകാരം കേസെടുക്കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: