സ്വന്തം ലേഖകന്‍
ഇടുക്കി: ഇടുക്കിയിലെ ചെക്ക് പോസ്റ്റുകളില്‍ വിവിധ വിഭാഗങ്ങളുടെ പരിശോധന വര്‍ദ്ധിച്ചപ്പോള്‍ മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണ് കഞ്ചാവ് മാഫിയ. പാണ്ടിക്കുഴി വന മേഖലയിലാണ് വനത്തിലൂടെയുള്ള കഞ്ചാവ് കടത്ത് വ്യാപകമായുള്ളത്.
ഇതില്‍ കുമളി മുതല്‍ കമ്പംമെട്ട് വരെ വ്യാപിച്ച് കിടക്കുന്ന വനമേഖലയാണ് പാണ്ടിക്കുഴി. ഉടുമ്പന്‍ചോല റേഞ്ചിന് കീഴില്‍ വരുന്ന ഭാഗമാണിത്. തമിഴ്‌നാട്-കേരള അതിര്‍ത്തി മേഖല. തമിഴ്‌നാട്ടില്‍ നിന്നും രണ്ട് മണിക്കൂര്‍ കൊണ്ട് ഈ വനമേഖല താണ്ടാനാകും എന്നതും കടത്ത് വര്‍ദ്ധിക്കുന്നതിന് കാരണമാണ്.
പുലര്‍ച്ചെ 3 നും 5.30 യ്‌ക്കും ഇടയ്‌ക്കുള്ള സമയത്താണ് കടത്ത് കൂടുതലും. ഒരു കിലോ കടത്തുന്നതിന് 1000 രൂപവരെയാണ് ചുമട്ട് കൂലി. ഒരു ദിവസം പോയ വഴിയിലൂടെ പിന്നീട് അടുത്ത ദിവസങ്ങളില്‍ പോകുകയില്ല. ഇടവഴിയിലൂടെ വന്ന് മെയിന്‍ റോഡിലെത്തിയാല്‍ മൊബൈല്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെ രക്ഷപ്പെടും. കുമളിയിലെ റോസാപൂക്കണ്ടത്ത
ും ഇത്തരത്തിലുള്ള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എക്‌സൈസ് ഇന്റലിജന്‍സിന് വ്യക്തമായ വിവരം ഉണ്ടെങ്കിലും വനമേഖലയായതിനാല്‍ ഇവര്‍ക്ക് ഇടപെടാനും ആകുന്നില്ല. വനംവകുപ്പുമായി ചേര്‍ന്ന് മേഖലകളില്‍ പരിശോധന ശക്തമാക്കിയെങ്കില്‍ മാത്രമെ കഞ്ചാവിന്റെ ഒഴുക്കിന് തടയിടാനാകൂ.
















