കാഞ്ഞാര്‍: മുട്ടം എഞ്ചിനീയറിങ് കോളേജിലും പോളിടെക്‌നിക്കിലും നടക്കുന്ന വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളില്‍ നിഷ്പക്ഷമായി ഇടപെടുവാന്‍ പോലീസിനെ ഭരണകക്ഷി അംഗങ്ങള്‍ വിലക്കുന്നത് പതിവാകുന്നു. എസ് എഫ് ഐ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുവാന്‍ പോലീസിന് കഴിയുന്നില്ല. പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപെടുത്തി നടപടികളില്‍ നിന്നും പിന്‍തിരിപ്പിക്കുകയാണ്. ഭരണകക്ഷിയില്‍ പെട്ടവരുടെ അമിതമായ സമ്മര്‍ദ്ദം പോലീസിനുള്ളില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. മ്രാലയില്‍ വെച്ച് നടന്ന ആക്രമണത്തില്‍ ആക്രമികള്‍ എത്തിയ വാഹനത്തിന്റെ താക്കോല്‍ ഊരി എടുത്തതിന്റെ പേരില്‍ പോലീസ് ഡ്രൈവറെ എസ്എഫ്‌ഐ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെയും നടപടി എടുക്കുവാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങളില്‍ മുഖം നോക്കാതെ നടപടി സ്വീകരിച്ചാല്‍ ഒരു പരിധി വരെ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കുവാന്‍ കഴിയും.
എസ്എഫ്‌ഐ നിരന്തരം ആക്രമണം നടത്തിയിട്ടുു
ം ഭരണസ്വാധീനമുപയോഗിച്ച് ഇവര്‍ പോലീസ് കേസുകളില്‍ നിന്നും രക്ഷപെടുകയാണ്. മുട്ടം മേഖലയെ നിരന്തരം സംഘര്‍ഷ വേദിയാക്കി തങ്ങളുടെ അധീനതയില്‍ നിര്‍ത്തുവാനുള്ള എസ്എഫ്‌ഐയുടെ ശ്രമങ്ങള്‍ക്ക് പോലീസിന്റെ മെല്ലെ പോക്ക് കരുത്ത് പകരുകയാണ്. ചെറിയ പ്രശ്‌നത്തില്‍ പോലും ഭരണകക്ഷിയുടെ ജില്ലാ നേതാക്കളാണ് ഭീഷണി സ്വരത്തില്‍ പോലീസിനോട് സംസാരിക്കുന്നത്. മറ്റ് വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തനം അനുവദിക്കുകയില്ലെന്ന എസ്എഫ് ഐയുടെ ധാഷ്ട്യമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം.
















