തുറവൂര്‍: ശ്രീ നാരായണ ധര്‍മ സംഘം ട്രസ്റ്റ് ഗുരുധര്‍ണ പ്രചാരണ സഭ തുറവൂര്‍ വടക്ക് യൂണിറ്റിന്റെ കീഴില്‍ സ്ഥാപിച്ച ഗുരുദേവ ക്ഷേത്രത്തില്‍ പുന പ്രതിഷ്ഠ തിങ്കളാഴ്ച രാവിലെ 10ന് നടക്കും. മുഹമ്മ വിശ്വഗാജി മഠം സ്വാമി അസ്പര്‍ശാനന്ദയുടെയും ചന്തിരൂര്‍ കിഴക്കേമുറി ഷാജി തന്ത്രിയുടെയും കാര്‍മികത്വത്തിലാണ് പ്രതിഷ്ഠ നടക്കുന്നത്.
ഞായറാഴ്ച രാവിലെ ആറിന് ഗുരുപൂജ. തുടര്‍ന്ന് മഹാഗണപിഹോമം, കൂട്ട മൃത്യുഞ്ജയ ഹോമം എന്നിവയുണ്ടായിരിക്കും. ഉച്ചയ്‌ക്ക് പ്രസാദമൂട്ടും വൈകീട്ട് ആറിന് സര്‍വൈശ്വര്യ പൂജയും നടക്കും. തിങ്കളാഴ്ച രാവിലെ ഗുരുപൂജയും ഗണപതിഹോമവും കലശപൂജയും നടക്കും. തുടര്‍ന്നു നടക്കുന്ന പ്രതിഷ്ഠയ്‌ക്കുശേഷം പ്രസാദമൂട്ട്. വൈകീട്ട് ദീപാരാധന, ഭക്തി ഗാനസുധ എന്നിവയുണ്ടായിരിക്കും.
















