സ്വന്തം ലേഖകന്‍
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ വില്ലേജിലെ നിടുംപൊയില്‍ ചാനത്തുപാറ ക്വാറിയില്‍ നിന്നും വന്‍ സ്‌ഫോടക വസ്തു ശേഖരം പിടിച്ചെടുത്തു.
രഹസ്യ വിവരത്തെ തുടര്‍ന്ന് വടകര ഡിവൈഎസ്പി കെ. സുദര്‍ശന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് സ്‌ഫോടക ശേഖരം പിടികൂടിയത്. 1362 ഡിറ്റനേറ്ററുകള്‍, 552 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 711 മീറ്റര്‍ ഫ്യൂസ് വയര്‍ തുടങ്ങിയ ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ സുരക്ഷാ സംവിധാനം ഒരുക്കാതെയാണ് സൂക്ഷിച്ചുവെച്ചിരുന്നത്.
എകരൂല്‍ സ്വദേശി, തരോല്‍ ടി. ഹരിദാസന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിലാണ് അനുമതിയുള്ളതിനേക്കാള്‍ കൂടുതല്‍ സ്‌ഫോടക വസ്തു സൂക്ഷിച്ചത്. ഹരിദാസനെ അറസ്റ്റ് ചെയ്തു.
















