സ്വന്തം ലേഖകന്‍
മലപ്പുറം: ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ വിളനിലമായി മലപ്പുറം ജില്ല മാറാന്‍ മുഖ്യകാരണം മാറിമാറി കേരളം ഭരിച്ച ഇടതുവലത് സര്‍ക്കാരുകളാണ്. ഇതിന് മുമ്പും ഭീകരവാദ സ്വഭാവമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടും കൃത്യമായി നടപടിയെടുക്കാതിരുന്ന ആ കാലങ്ങളിലെ ആഭ്യന്തരവകുപ്പാണ് കുറ്റക്കാരെന്ന് വിമര്‍ശനം ഉയരുന്നു. ഓരോ കേസുകളും രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഇടതും വലതും ചേര്‍ന്ന് അട്ടിമറിച്ചു. വോട്ട് ബാങ്ക് സംരക്ഷിക്കാനുള്ള ഇവരുടെ ഒത്തുകളിമൂലം ജില്ല ഭീകരവാദികളുടെ തട്ടകമായി മാറി. അവസാനം അത് ജില്ലാ ഭരണകേന്ദ്രത്തിലെത്തി നില്ക്കുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ടക്കല്‍ പറപ്പൂര് കൂമന്കല്ല് പാലത്തിനടിയില്‍ നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത് മുതലാണ് ജില്ലയില്‍ ഭീകരവാദത്തിന്റെ വേരോട്ടം ആരംഭിക്കുന്നത്. തുടര്‍ന്ന് അക്രമപരമ്പരകള്‍ തന്നെയായിരുന്നു. സിഗരറ്റ് ബോംബ് ഉപയോഗിച്ച് സിനിമ തിയറ്റര്‍ കത്തിക്കല്‍, വിവിധ കേന്ദ്രങ്ങളില്‍ അക്രമങ്ങള്‍, കൊലപാതകങ്ങള്‍, സ്ഫോടക വസ്തുക്കള്‍ ശേഖരിക്കല്‍, ഗ്രീന്‍വാലി സ്ഫോടന പരീക്ഷണം തുടങ്ങി നിരവധി സംഭവ വികാസങ്ങള്‍.
ഇതിനെല്ലാം എതിരെ പോലീസ് കേസെടുത്തിരുന്നു. പല കേസുകളിലും പ്രതികളെ പിടികൂടുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ രാഷ്ട്രീയ ഇടപെടലുകളാല്‍ അവയെല്ലാം ഒതുങ്ങിപ്പോയി. ആ കേസുകളിലൊന്നും കാര്യമായ അന്വേഷണം നടത്താത്തതാണ് ജില്ലാ ഭരണകേന്ദ്രത്തില്‍ സ്ഫോടനം നടത്താന്‍ അക്രമികള്‍ക്ക് ധൈര്യം നല്‍കിയത്.
മാറിമാറി വരുന്ന ഭരണകക്ഷികള്‍ അവരുടെ ചട്ടുകങ്ങളായി പോലീസ് ഉദ്യോഗസ്ഥരെ മാറ്റി.
1998ല്‍ സിവില്‍ സ്റ്റേഷന് സമീപം കേന്ദ്രീയ വിദ്യാലയം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബാഗില്‍ സ്ഫോടക വസ്തുക്കളായിരുന്നു. പക്ഷേ അത് വെറും കെട്ടുകഥയാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ എഴുതിതള്ളി.
ഇത്തരത്തില്‍ ഭീകരവാദികളെ സംരക്ഷിച്ച രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള സമ്മാനമായിട്ടാണ് അവര്‍ ജില്ലയുടെ ഹൃദയത്തില്‍ തന്നെ സ്ഫോടനം നടത്തിയത്.
ഈ കേസിലെങ്കിലും രാഷ്ട്രീയ-മത മുക്തമായൊരു അന്വേഷണം വേണമെന്നാണ് സമാധാനപ്രിയരായ ജനങ്ങള്‍ പറയുന്നത്. ഭീകരവാദത്തിനെതിരെ 90 ശതമാനം മാധ്യമങ്ങളും പ്രതികരിക്കുമ്പോള്‍ ചിലര്‍ മാത്രം അതിനെ ന്യായീകരിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. മലപ്പുറം കലക്ട്രേറ്റ് സ്ഫോടനം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന രീതിയില്‍ കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ വാര്‍ത്ത വന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: