തലശ്ശേരി: കേന്ദ്രസര്‍ക്കാറിന്റെ പദ്ധതിയായ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോര്‍ തലശ്ശേരിയിലും പ്രവര്‍ത്തനമാരംഭിച്ചു. തലശ്ശേരി പുതിയ ബസ് സ്റ്റാന്റിനോട് തൊട്ടടുത്തുള്ള കെട്ടിടത്തില്‍ ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇന്നലെ കാലത്ത് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലി നിര്‍വ്വഹിച്ചു.
ജന്‍ ഔഷധിയിലൂടെ നിരവധി മരുന്നുകള്‍ വളരെ തുച്ഛമായ വിലകക്ക് ഇവിടെ നിന്നും ലഭിക്കുമെന്നതാണ് മറ്റു മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും ജന്‍ ഔഷധിയെ വ്യത്യസ്തമാക്കുന്നത്. ഡോ.മുഹമ്മദ് ജലാലുദ്ദീന്‍, ജനറള്‍ ആശുപത്രി അസി.സൂപ്രണ്ട് ഡോ.രാജീവന്‍, എഡിഎം മുഹമ്മദ് അസ്‌ലം എന്നിവര്‍ സന്നിഹിതരായിരുന്നു.
















