കൂത്തുപറമ്പ്: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ബിജെപി അനുഭാവിയെ കാറിലെത്തിയ സംഘം ഇടിച്ചിട്ടതിന് ശേഷം മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷോപിക്കുകയും ചെയ്തു. പാതിരിയാട്ടെ വലിയപറമ്പ് വീട്ടില്‍ വിജയനെ (41)യാണ് കാറിലെത്തിയ ഏഴംഗ സംഘം അക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ പാതിരയാടാണ് സംഭവം നടന്നത്. വീട്ടിലേക്ക് പോകുകയായിരുന്ന വിജയനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്‌ത്തുകയും തുടര്‍ന്ന് കാറില്‍ നിന്നിറങ്ങി മര്‍ദ്ദിക്കുകയുമായിരുന്നു.
വിജയന്റെ മകന്‍ ബിജെപി പ്രവര്‍ത്തകനാണ്. മുന്‍ സിപിഎം പ്രവര്‍ത്തകനായിരുന്നു വിജയന്‍. വടക്കാഞ്ചേരിയിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ.മോഹനന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഒരുസംഘം സിപിഎമ്മുകാര്‍ വിജയന്റെ വീട് അക്രമിച്ചതിനെ തുടര്‍ന്നാണ് സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. വിജയന്‍ പാര്‍ട്ടിവിട്ടതാണ് അക്രമത്തിന് കാരണമെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. പട്ടികജാതി വിഭാഗത്തില്‍പെട്ട വിജയനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തു. പൊതുസമൂഹത്തെ കൊഞ്ഞനം കുത്തുന്നു നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്നും അക്രമം അവസാനിപ്പിക്കാന്‍ സിപിഎം തയ്യാറാല്ലെന്നതിന്റെ സൂചനയാണ് ഇതെന്നും ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റി ആരോപിച്ചു. സമാധാന യോഗത്തില്‍ സമാധാനത്തിനുവേണ്ടി പ്രസംഗിക്കുകയും പുറത്ത് അക്രമം നടത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് സമൂഹം തിരിച്ചറിയണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
















