തൃക്കരിപ്പൂര്‍; ഉത്സവപ്പറമ്പില്‍ സ്ത്രീകളെ ശല്യപ്പെടുത്തിയ സിഐടിയു പ്രവര്‍ത്തകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. പേക്കടം കുറുവാപ്പള്ളി അറ കളിയാട്ടത്തിന് എത്തിയ സ്ത്രീകളെയാണ് വ്യാഴാഴ്ച രാത്രി തൃക്കരിപ്പൂര്‍ ടൗണിലെ ചുമട്ട് തൊഴിലാളിയും സിഐടിയു പ്രവര്‍ത്തകനുമായ ആയിറ്റിയിലെ രാഹുല്‍ ആണ് മദ്യ ലഹരിയില്‍ അപമാനിക്കാന്‍ ശ്രമിച്ചത്. ഉത്സവത്തിനിടയില്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ കൂടെ ഉണ്ടായ ഒരു സ്ത്രീയുടെ ഭര്‍ത്താവ് ഇത് ചോദ്യം ചെയ്തു. അപമാനിതനായി തിരിച്ചു പോയ രാഹുല്‍ പിന്നീട് അഞ്ചോളം വരുന്ന ഗുണ്ട സംഘത്തെയും കൂട്ടി ക്ഷേത്ര ഉത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചപ്പോളാണ് നാട്ടുകാര്‍ക്ക് കൈകാര്യം ചെയ്യേണ്ടി വന്നത്. സ്ത്രീ കളെ ശല്യപ്പെടുത്തിയ സിഐടിയു പ്രവര്‍ത്തകനുവേണ്ടി തൃക്കരിപ്പൂര്‍ ടൗണില്‍ പ്രകടനവും പണിമുടക്കുകയും നടത്തിയ സിഐടിയുവിന്റെ നടപടി ഒരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകരിലും നാട്ടുക്കാരിലും അമര്‍ഷവും അത്ഭുതവും ഉളവാക്കിയിട്ടുണ്ട്.
















