കണ്ണൂര്‍: ചിതലിനെ നിയന്ത്രിക്കുന്നതിനുളള കീടനാശിനികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിലെ കൃഷി ഡപ്യൂട്ടി ഡയറക്ടറില്‍ (ഇ&ടി) നിന്ന് ആവശ്യമായ ലൈസന്‍സ് എടുക്കണമെന്ന് കോഴിക്കോട് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ (ക്വാളിറ്റി കണ്‍ട്രോള്‍) അറിയിച്ചു. ജില്ലകളില്‍ ഹാര്‍ഡ്‌വെയര്‍, പെയിന്റ് കടകളിലും മറ്റും ഇവ സ്റ്റോക്ക് ചെയ്ത് വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ അപകടകരമായ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ലൈസന്‍സില്ലാതെ വില്‍പന നടത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുളള ശിക്ഷാനടപടികള്‍ സ്വീകരിക്കും.
















