തളിപ്പറമ്പ് : തളിപ്പറമ്പ് നാടുകാണിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ തീപ്പിടുത്തം. തളിപ്പറമ്പ് ആലക്കോട് റോഡിലെ ചെട്ടിയാര്‍കുന്നേല്‍ പ്ലൈവുഡ് ഫാക്ടറിയിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ ആളപായമില്ല. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ലക്ഷകണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.
















