കണ്ണൂര്‍: കേരളം അഭിമുഖീകരിക്കുവാന്‍ പോകുന്ന ജലദൗര്‍ലഭ്യം പരിഹരിക്കുവാന്‍ എല്ലാ ജനവിഭാഗവും കൈകോര്‍ക്കണമെന്ന് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഹോമിയോ കേരള കണ്ണൂര്‍ നോര്‍ത്ത് യൂണിറ്റ് ആഹ്വാനം ചെയ്തു.
വനവത്കരണം, ജലശ്രോതസ്സ് സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നത് ഓരോ വ്യക്തിയും അനുദിനം പ്രാവര്‍ത്തികമാക്കണം. പാല്‍ക്കയംതടത്തില്‍വെച്ച് നടത്തിയ ഹോമിയോ സെമിനാറില്‍ ഡോ.അനീന പി.ത്യാഗരാജ് ക്ലാസെടുത്തു. പാല്‍ക്കയം തട്ടില്‍ നാട്ട് മാവ്, മന്ദാരം, മണിമരുത് മരങ്ങള്‍ ഡോ.ഹാനിമാന്റെ സ്മൃതിമരമായി നട്ട് സംരക്ഷിച്ചാല്‍ ഡോ.സചീന്ദ്രന്‍, പി.കെ.ഡോ.ഗിരിജാ ദേവി, ഡോ.ധന്യ പി.എം, ഡോ.ബിന്ദു.കെ എന്നിവര്‍ സംസാരിച്ചു.
















