പാനൂര്‍: പാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ലോഗോ കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്‍ പ്രകാശനം ചെയ്തു. എ.ഇ.ഒ.സി.കെ.സുനില്‍കുമാര്‍ ഏറ്റുവാങ്ങി. കലോത്സവ വേദിയായ പി.ആര്‍.എം.കൊളവല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ല്‍ നടന്ന ചടങ്ങില്‍ പി.ടി.എ .വൈസ് പ്രസിഡന്റ് ജ്യോതി ബാബു അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക വി.കെ. സ്മിത, വത്സരാജ് മണലാട്ട് ,കെ.കെ.രാജീവന്‍, കെ.എം.ചന്ദ്രന്‍ ,ലോഗോ രൂപകല്പന ചെയ്ത ചിത്രകലാധ്യാപകന്‍ കെ. സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ എം.ശ്രീജ സ്വാഗതവും പബ്ലിസിറ്റി കണ്‍വീനര്‍ ടി.സി.സുധാകരന്‍ നന്ദിയും പറഞ്ഞു.
















