Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മാതൃഭാഷ നിരാകരിക്കപ്പെടുമ്പോള്‍ നഷ്ടമാകുന്നത് സംസ്‌കാരവും ചരിത്രവും: ഡോ. കെ.എം.ഭരതന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2016, 12:42 am IST
in Kannur

കണ്ണൂര്‍: മാതൃഭാഷ നിരാകരിക്കപ്പെടുമ്പോള്‍ ഒരു ജനതയുടെ ചരിത്രം, സംസ്‌കാരം, സൗന്ദര്യസങ്കല്‍പ്പം എന്നിവ കൂടിയാണ് തിരസ്‌ക്കരിക്കുന്നതെന്ന് മലയാളം സര്‍വകലാശാല സംസ്‌കാര പൈതൃക പഠനവിഭാഗം മേധാവി ഡോ. കെ.എം ഭരതന്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വജ്രകേരളം-ഭരണഭാഷാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ലൈബ്രറി കൗണ്‍ സില്‍ ഹാളില്‍ സംഘടിപ്പിച്ച മാതൃഭാഷ, സംസ്‌കാരം എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പി.എസ്.സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ഇംഗ്ലീഷിലാണ് നടത്തുന്നത്. ഉന്നതവിദ്യാഭ്യാസ രംഗം പൂര്‍ണമായി ഇംഗ്ലീഷ് വല്‍ക്കരിക്കപ്പെടുന്നു. കോടതി വ്യവഹാരങ്ങളിലും സര്‍ക്കാര്‍ ഭരണ കാര്യങ്ങളിലും മാതൃഭാഷ ഉപയോഗിക്കുന്നില്ല. ദൈനംദിന ജീവിതത്തിലെല്ലാം മലയാളത്തിന്റെ സ്ഥാനം പടിക്ക് പുറത്താണ്. മലയാളത്തില്‍ ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മാതൃഭാഷയുടെ പേരില്‍ നടക്കുന്ന ആഘോഷങ്ങള്‍ കെട്ടുകാഴ്ചകള്‍ മാത്രമായിത്തീരും. ഭരിക്കാനും പഠിക്കാനും അറിവുകള്‍ സൃഷ്ടിക്കാനും കൊള്ളാത്ത ഭാഷയാണ് മലയാളമെന്നാണ് ഇപ്പോഴും പലരുടെയും ധാരണ. എന്നാല്‍ ഇംഗ്ലീഷുകാര്‍ വരുന്നതിനു മുമ്പും ഇവിടെ ഭരണവും പഠനഗവേഷണങ്ങളും ഉണ്ടായിരുന്നുവെന്ന കാര്യം അത്തരക്കാര്‍ വിസ്മരിക്കുകയാണ്. ആത്മബോധം നഷ്ടപ്പെടുന്നിടത്താണ് ഇത്തരം അടിമത്ത മനസ്ഥിതി ജനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നാം ചിന്തിക്കുന്നതും സ്വപ്നങ്ങള്‍ കാണുന്നതും മലയാളത്തിലാണ്. ഇംഗ്ലീഷ് ഭാഷയിലൂടെ മാത്രമേ രക്ഷപ്പെടാന്‍ സാധിക്കൂ എന്ന ബോധം മൂലധന കച്ചവട താല്‍പര്യങ്ങളുടെ സൃഷ്ടിയാണ്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വളര്‍ച്ച പ്രാപിച്ചത് മാതൃഭാഷയെ നെഞ്ചോട് ചേര്‍ത്തുപിടിച്ചാണ്. നമ്മുടെ സര്‍വകലാശാലകള്‍ ഇംഗ്ലീഷ് കേന്ദ്രീകൃതമായിട്ടും അവയിലൊന്നുപോലും ലോകത്തെ മികച്ച 100 എണ്ണത്തിന്റെ പട്ടികയില്‍ വരാത്തത് എന്തുകൊണ്ടാണ്. അന്റാര്‍ട്ടിക്കയിലെ ഹിമക്കരടികളുടെ രോമവീഴ്ചയെക്കുറിച്ച് ഗവേഷണം നടത്തുന്ന കേരളത്തിലെ സര്‍വകലാശാലാ വിദ്യാര്‍ഥിക്ക് തെങ്ങുകയറ്റത്തിനുള്ള മികച്ചൊരു ഉപകരണം വികസിപ്പിക്കാന്‍ സാധിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല.

നാടിന്റെ ചൂടും ചൂരും സാമൂഹികമായ അനുഭവങ്ങളും പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കാന്‍ മാതൃഭാഷയിലൂടെ മാത്രമേ സാധിക്കൂ. ഓരോ വാക്കിലും ഒരു ചരിത്രമുണ്ട്. അത് മാറുമ്പോള്‍ ആ ചരിത്രമാണ് മാഞ്ഞുപോകുന്നത്. കേരളത്തില്‍ മതങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദപരമായ നിലനില്‍പ്പ് സാധ്യമാക്കിയത് പൊതുമാധ്യമമായി മലയാളം നിലനിന്നതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Kerala

സ്വത്തുവിവാദം 2024 ലും ഈ ആരോപണം കൊണ്ടുവന്നു; ധൈര്യമുണ്ടെങ്കിൽ കേസ് കൊടുക്കൂ: രാജീവ് ചന്ദ്ര ശേഖർ

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

News

മതപരിവർത്തനം നടത്തിയാൽ എസ് സി- എസ് സി എസ് ടി നിയമ പരിരക്ഷയ്‌ക്കും ആനുകൂല്യത്തിനും അർഹതില്ലെന്ന് സുപ്രീം കോടതിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഗംഗ നദിയിൽ ബോട്ടിലെ ഇഫ്താർ വിരുന്നിൽ മാംസം കഴിച്ചെന്ന കേസ്; അറസ്റ്റിലായ 14 യുവാക്കൾക്കും ജാമ്യമില്ല

പട്ടികജാതി സംരക്ഷണം നൽകണമെന്ന് പാസ്റ്റർ ; മതപരിവർത്തനത്തിന് ശേഷം പട്ടികജാതി പദവി നൽകില്ലെന്ന നിർണ്ണായക ഉത്തരവുമായി സുപ്രീം കോടതി

വലിയ തമ്പുരാന്‍ കുഞ്ഞുണ്ണി രാജക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയില്ല; പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയും ക്ഷേത്ര സംരക്ഷണ സമിതിയും

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.