ഇരിട്ടി : കര്‍ണ്ണാടകയില്‍ നിന്നും കൂട്ടുപുഴ വഴി കേരളത്തിലേക്ക് നികുതി വെട്ടിച്ചു കടത്തുകയായിരുന്ന സിഗരറ്റുകള്‍ പിടികൂടി. മാരുതി കാറില്‍ കടത്തുകയായിരുന്ന 6540 പാക്കറ്റ് സിഗരറ്റുകള്‍ ആണ് വാഹന പരിശോധനക്കിടെ ഇന്നലെ പുലര്‍ച്ചയോടെ ഇരിട്ടി ഗ്രേഡ് എസ് ഐ സബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പിടികൂടിയ സിഗരറ്റും കാറും ഇരിട്ടി സ്‌റ്റേഷനില്‍ എത്തിച്ച ശേഷം വില്‍പ്പന നികുതി വകുപ്പിന് കൈമാറി. രണ്ടു ലക്ഷത്തി അന്‍പത്തി ഒന്നായിരം രൂപ നികുതി അടപ്പിച്ച ശേഷം കാറും സിഗരറ്റും പിന്നീട് മട്ടന്നൂര്‍ സ്വദേശിയായ റഷീദിന് വില്‍പ്പന നികുതി വകുപ്പ് അധികൃതര്‍ വിട്ട് നല്‍കി.
















