കണ്ണാടിപ്പറമ്പ്: ധര്‍മശാസ്താ ശിവക്ഷേത്രത്തില്‍ നടന്നു വരുന്ന നാലാമത് മഹാരുദ്രയജ്ഞത്തിന് ഭക്തജനത്തിരക്കേറുന്നു. ഇന്നലെ രാവിലെ ഗണപതി ഹോമത്തോടെ നടന്ന ശ്രീരുദ്ര കലശപൂജ ശ്രീരുദ്ര ഹോമം, ശ്രീരുദ്രജപം, രുദ്രാഭിഷേകം എന്നീ ചടങ്ങുകളിലും വൈകുന്നേരം 6 മുതല്‍ നടന്ന ഭഗവതിസേവയിലും നിറഞ്ഞ ഭക്തജന പങ്കാളിത്തമുണ്ടായി.ദിവസവും പകലും രാത്രിയുമായി വിവിധ കലാസാംസ്‌കാരിക പരിപാടികളും നടന്നു വരുന്നു. ഇന്ന് രാവിലെ 9.30ന്കരോക്കെ ഭക്തിഗാനം, 10.30 ന് കെ.എന്‍.രാധാകൃഷ്ണന്‍ മാസ്റ്ററുടെ ആദ്ധ്യാത്മിക പ്രഭാഷണം, രാത്രി 7.30 ന് കുച്ചുപ്പുടി തുടര്‍ന്ന് അതീത് ഭാസ്‌ക്കറും സംഘവും അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും നടക്കും.
















