എടത്വ: തലവടി വിദ്യാഭ്യാസ ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര, സാമൂഹിക ശാസ്ത്ര പ്രവര്‍ത്തിപരിചയ ഐടി മേള ഒന്‍പത് 10, 11 തീയതികളില്‍ തകഴി ഡിബിഎച്ച്എസ്എസ്, തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ.യുപി സ്‌കൂളിലുമായി നടക്കും. ഇതിന്റെ ഭാഗമായുള്ള സ്വാഗതസംഘം രൂപീകരണ യോഗം നടന്നു. തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബു ഉദ്ഘാടനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് സി.സുഭഗന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഡി.സുഭാഷ്, എഇഒ ശശികുമാര്‍ ജി.വാര്യര്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ.എസ്.അജിത് കുമാര്‍, പ്രധാന അധ്യാപിക ഐ.സുഭദ്രാമ്മ, കെ.പി. സന്തോഷ്, തോമസ് കുട്ടി മാത്യു, ഷില്‍ജോ, ടി.ആര്‍.കുമാരന്‍, ജി.രാധാകൃഷ്ണന്‍, ഷീബ മുരളി എന്നിവര്‍ പ്രസംഗിച്ചു. ഉപജില്ലയിലെ 41 സ്‌കൂളുകളില്‍ നിന്നായി 1000 കുട്ടികള്‍ മേളയില്‍ പങ്കെടുക്കും
















