കൊച്ചി: ജില്ലയില്‍ സെപ്തംബര്‍ ഒക്‌ടോബര്‍ മാസങ്ങളിലായി രജിസ്റ്റര്‍ ചെയ്തത് 1345 അബ്കാരി കേസുകള്‍. എക്‌സൈസ് വകുപ്പ് 330, എറണാകുളം റൂറല്‍ പോലീസ് 530, സിറ്റി പോലീസ് 485 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.വ്യാജമദ്യമയക്കുമരുന്ന് ഉല്പാദനവും, വിതരണവും, ഉപയോഗവും തടയുന്നതിനായി രൂപീകൃതമായ ജില്ലാതല ജനകീയ കമ്മിറ്റിയിലാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്. കളക്ടറേറ്റില്‍ ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി.കെ. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു
എക്‌സൈസ് വകുപ്പ് സെപ്തംബര്‍ 5 മുതല്‍ ഒക്‌ടോബര്‍ 31 വരെ 2200 റെയ്ഡുകള്‍ നടത്തി. 330 അബ്കാരി കേസുകളും, 64 എന്‍ഡിപിഎസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. ലഹരി മരുന്നു കേസ്സുകളില്‍ കുട്ടികളെ പിടിക്കുമ്പോള്‍ കുട്ടികളെയും, മാതാപിതാക്കളെയും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുമായി യോജിപ്പിച്ച് കൗണ്‍സിലിംഗിന് വിധേയമാക്കാന്‍ യോഗം തീരുമാനിച്ചു.
















