കളമശേരി: ജിപ്‌സം വില്‍പ്പനയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ചീഫ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) ഐ.എസ്. അംബിക, ചീഫ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) കമ്മത്ത്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) പഞ്ചനന്‍ കൊടക്കര്‍, ഡാനിയര്‍ മധുക്കര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തതായി സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടായിട്ടില്ല. ഇതേ കേസില്‍ സിഎംഡി ശ്രീ ജയ്‌വീര്‍ ശ്രീവാസ്തവയെ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) എം. നന്ദകുമാര്‍, ജോര്‍ജ് സതീഷ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്), കമ്പനി സെക്രട്ടറി എന്നിവര്‍ക്ക് അധിക ചുമതല നല്‍കിയിട്ടുള്ളതെന്നാണ് സൂചന.
















