Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലത്തിന്റെ അധികാരികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 10:23 pm IST
in Samskriti

മനുക്കള്‍ മഹായുഗങ്ങളുടെ കൂട്ടങ്ങള്‍ക്ക്,  വലിയ കാലങ്ങള്‍ക്ക്  അധികാരികളാണെന്നാണല്ലോ പുരാതന ഭാരതീയ സങ്കല്‍പം. മനുക്കള്‍ ഭൂമിയില്‍ ജന്മംകൊള്ളുന്നവരാണെന്നാണു സൂചന. ഈ മന്വന്തരത്തിന്റെ അധികാരിയായ വൈവസ്വതമനു ഭൂമിയില്‍ ജീവിച്ചതായി ഐതിഹ്യത്തില്‍ കാണുന്നു. ദ്രാവിഡ രാജ്യത്തിന്റെ അധിപനായിരുന്നു ഈ മനുവെന്നും, ഈ മനുവിന്റെ കാലത്ത് മത്സ്യാവതാരം വന്ന് പ്രളയമുണ്ടാക്കി എന്നുമാണ് പുരാണം. സത്യവ്രതന്‍, ശ്രാദ്ധദേവന്‍ എന്നീ പേരുകളുംകൂടി ഉള്ള ഈ മനു ഇത് മുന്‍കൂട്ടി അറിഞ്ഞ് നോഹയുടെ പെട്ടകം പോലെയുള്ള ഒരു ജലയാനമുണ്ടാക്കി.  മനു, കുടുംബം,  സപ്തര്‍ഷികള്‍ എന്നിവരടങ്ങിയ ഈ പെട്ടകത്തെ മത്സ്യരൂപത്തിലുള്ള വിഷ്ണു പ്രളയത്തില്‍ നിന്ന് രക്ഷിച്ചു. ശരീരം ഉപേക്ഷിച്ചശേഷം ജ്ഞാനികളുടെ പരമ്പരയിലൂടെ സൂക്ഷ്മലോകങ്ങളില്‍ നിന്നുകൊണ്ട് മനുക്കള്‍ ഈ ലോകത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവെന്ന് അനുമാനിക്കാം.

വളരെ കുറച്ചുകാലം ഭൂമിയില്‍ വസിക്കുന്ന നമുക്ക് ഇതിന്റെയൊക്കെ സത്യാംശം വേര്‍തിരിച്ചെടുക്കാന്‍ എങ്ങനെ കഴിയാനാണ്? കഴിഞ്ഞതും നടപ്പിലിരിക്കുന്നതും വരാനിരിക്കുന്നതുമായ എന്നുവെച്ചാല്‍ ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ മൂന്നുകാലങ്ങളുടെയും ഗതിവിഗതികളെക്കുറിച്ച് അതീന്ദ്രിയജ്ഞാനം ലഭിക്കുന്ന ത്രികാലജ്ഞാനികള്‍ കാലാകാലങ്ങളില്‍ ജന്മംകൊള്ളുന്നു എന്ന് ചിന്തിക്കാം.

മനുക്കളില്‍ക്കൂടി സാക്ഷാല്‍ക്കരിക്കപ്പെട്ട  ഗുരുതത്വം ലോകത്തിന്റെ  ഒരു ആന്തരികക്രമമായി വിഭാവനം ചെയ്യപ്പെട്ടതായി കരുതാവുന്നതാണ്.  സൃഷ്ടിയുടെ പ്രേരണയില്‍തന്നെ ആലിന്റെ വിത്തില്‍ ആലെന്നപോലെ അത് നിക്ഷിപ്തമായിരുന്നു കാണും. ജീവന്റെ,  ബോധത്തിന്റെ  ആ പ്രകാശം ഏതുറവിടത്തില്‍ നിന്നാണോ, ആ ബ്രഹ്മമാണ് അങ്ങനെ ചിന്തിക്കുമ്പോള്‍ പരമഗുരുവായിരിക്കുന്നത്.

അണു മുതല്‍ എണ്ണിയാല്‍ തീരാത്ത ക്ഷീരപഥങ്ങളടങ്ങിയ ഈ ബ്രഹ്മാണ്ഡംവരെ  ഓരോന്നിനും അതതായി പ്രവര്‍ത്തിക്കാനുള്ള അറിവ് ആ ചൈതന്യത്തിന്റെ പ്രഭാവത്തില്‍ നിന്നാണ് കിട്ടുന്നതെന്നും വ്യക്തമാണ്. ‘ഈശാവാസ്യമിദം സര്‍വം’ എന്ന് ഉപനിഷത്ത് പറയുന്നത് അതല്ലേ?  വ്യാസന്റെ ശ്രീകൃഷ്ണന്‍ പറഞ്ഞുവെച്ചിരിക്കുന്നതും  ഇതുമായി ബന്ധപ്പെടുത്തിക്കാണാം.

മത്ത: പരതരം നാന്യത്

കിഞ്ചിദസ്തി ധനഞ്ജയ

മയി സര്‍വമിദം പ്രോതം

സൂത്രേ മണിഗണാ ഇവ

ചരടില്‍ രത്‌നക്കൂട്ടങ്ങളെന്നപോലെ എല്ലാമെല്ലാം എന്നില്‍ ഇണങ്ങിനില്‍ക്കുന്നു എന്നും ആ ഞാന്‍ അല്ലാതെ മറ്റൊന്നുമില്ല എന്നും കൃഷ്ണന്‍ പറയുന്നു. പരമമായ ഗുരുതത്വത്തിന്റെ പ്രതിനിധിയായി യോഗേശ്വരനായ കൃഷ്ണനെ ഈ ആശയത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്നു. തെളിമലയാളത്തില്‍ ശ്രീനാരായണഗുരുവിന്റെ ‘ദൈവദശകം ‘ പ്രതിപാദിക്കുന്നതും മറ്റൊന്നല്ല.

നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും

സൃഷ്ടിജാലവും

നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള

സാമഗ്രിയായതും

നീയല്ലോ മായയും മായാവിനോദനും

നീയല്ലോ മായയെ നീക്കി സായുജ്യം

നല്‍കുമാര്യനും

നീ സത്യം ജ്ഞാനമാനന്ദം

നീ തന്നെ വര്‍ത്തമാനവും

ഭൂതവും ഭാവിയും വേറല്ലോതും

മൊഴിയുമോര്‍ക്കില്‍ നീ

ലോകവ്യവഹാരത്തില്‍ ഒറ്റയ്‌ക്കൊറ്റയ്‌ക്കു നില്‍ക്കുന്ന ജീവജാലങ്ങളില്‍ ഈ ബോധം മറഞ്ഞുകിടക്കുന്നു. കാലത്തിന്റെ അധികാരികളില്‍ക്കൂടി, അവരുടെ പരമ്പരകളില്‍ക്കൂടി അത് ഉണര്‍ത്തപ്പെടുകയും ചെയ്യുന്നു.

പലതട്ടുകളിലും തരങ്ങളിലുമായി നാം അവരെ ആരാധനാപാത്രങ്ങളാക്കുന്നു. ആരെ ആരാധിച്ചാലും ബ്രഹ്മനിശ്ചിതമായി ഓരോ കാലത്തിനും അധികാരിയായി വരുന്നവരിലേക്ക് ആ ആരാധനയോ പ്രാര്‍ത്ഥനകളോ എത്തുന്നു എന്നു സൂചിപ്പിക്കുന്ന ഒരു ശ്ലോകമുണ്ട്. (സുഭാഷിതങ്ങളില്‍ കിട്ടിയത്. കര്‍ത്തൃത്വം അജ്ഞാതം എന്നു തോന്നുന്നു.)

ആകാശാത് പതിതം തോയം

യഥാ ഗച്ഛതി സാഗരം

സര്‍വദേവനമസ്‌കാരഃ

കേശവം പ്രതി ഗച്ഛതി

എപ്രകാരമാണോ ആകാശത്തില്‍ നിന്നു വീഴുന്ന വെള്ളം കടലിനെ ലക്ഷ്യമാക്കുന്നത് അതുപോലെ എല്ലാ ദേവന്മാര്‍ക്കും ചെയ്യുന്ന ആരാധനയും കേശവനില്‍, ശ്രീകൃഷ്ണനില്‍  എത്താന്‍ ഒഴുകുന്നു എന്നാണു പറയുന്നത്. ശ്രീകൃഷ്ണന്‍  ഇവിടെ ആ ഏകശക്തിയുടെ ഇച്ഛയാല്‍ വന്നുപോയ ഒരു മഹാചാര്യനായി (ദ്വാപരകലി സന്ധിയില്‍) കരുതാനാണ് എനിക്കുതോന്നുന്നത്. ഒരു കാലത്തിന്റെ അധികാരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.