കോട്ടയം: വിജിലന്‍സ് വാരാഘോഷത്തിന്റെ ഭാഗമായി കോട്ടയം തപാല്‍ഡിവിഷന്‍ കോട്ടയം ഹെഡ്‌പോസ്റ്റ് ഓഫീസില്‍ ‘സത്യസന്ധത പ്രചരിപ്പിക്കുന്നതിലും അഴിമതി നിര്‍മാര്‍ജ്ജനം ചെയ്യുന്നതിലും പൊതുജനപങ്കാളിത്തം പ്രാധാന്യമര്‍ഹിക്കുന്നു’ എന്ന വിഷയത്തെ ആസ്പദമാക്കി സ്‌കൂള്‍ കുട്ടികള്‍ക്കായി ‘ഡിബേറ്റ്’ മത്സരം സങ്കടിപ്പിച്ചു. ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് അലക്‌സിന്‍ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു. മത്സരത്തില്‍ 11 സ്‌കൂളുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് കോട്ടയം ഡിവൈഎസ്പി വിനോദ്പിള്ള സമ്മാനദാനം നടത്തി. കോട്ടയം മൗണ്ട് കാര്‍മല്‍ സ്‌കൂളിലെ ഫാത്തിമ എ.എസ്, അഞ്ജുമോള്‍ ബാബു എന്നിവര്‍ ഒന്നാം സമ്മാനത്തിനും വൈക്കം ശ്രീശങ്കര വിദ്യാലയത്തിലെ അമൃതചന്ദ്, പാര്‍വതി എസ് എന്നിവര്‍ രണ്ടാം സമ്മാനത്തിനും കോട്ടയം എംടിസെമിനാരി സ്‌കൂളിലെ ആദര്‍ശ് പി എസ് , പ്രജീഷ് പ്രകാശ് എന്നിവര്‍ മൂന്നാം സമ്മാനത്തിനും അര്‍ഹരായി.
















