കോട്ടയം: ഹിന്ദുഐക്യവേദി കോട്ടയം താലൂക്ക് കേരളവും തീവ്രവാദവും എന്ന പരിപാടി സംഘടിപ്പിച്ചു. ഹിന്ദുഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി സുരേഷ് കാരാപ്പുഴ മുഖ്യപ്രഭാഷണം നടത്തി.
മതഗ്രന്ഥത്തെക്കുറിച്ചും മതത്തെക്കുറിച്ചും ശരിയായ ദിശയില്‍ പഠിച്ച് മനസിലാക്കാത്തതാണ് കേരളത്തില്‍ തീവ്രവാദം വളരുന്നത്. സമാധാനപരമായ കേരളത്തില്‍ വെടിമരുന്ന് മടിക്കുത്തില്‍ കൊണ്ടുനടത്തുന്ന തീവ്രവാദത്തെ കേരള ജനത ഒന്നായിനിന്നുകൊണ്ട് മുളയിലേ നുള്ളിക്കളയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
താലൂക്ക് പ്രസിഡന്റ് കെ.രവി അദ്ധ്യക്ഷത വഹിച്ചു. മധു അമ്പലക്കടവ്, ആശാ അജിത്ത് എന്നിവര്‍ സംസാരിച്ചു.
















