മാടപ്പള്ളി: റേഷന്‍ ആനുകൂല്യ പട്ടികയിലെ അപാകതകള്‍ പരിഹരിക്കാനെത്തുന്ന സാധാരണക്കാരോട് അമിതഫീസ് ഈടാക്കിയ നടപടി ബിജെപിയുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. മാടപ്പള്ളി പഞ്ചായത്തിലെ പെരുമ്പനച്ചിയിലെ റേഷന്‍കടയുടമയും സമീപ ഡടിപിസെന്റര്‍ ഉടമയും ചേര്‍ന്ന് വിവിധ ആവശ്യങ്ങള്‍ നിരത്തി വാങ്ങിവന്ന അമിതഫീസാണ് ബിജെപിയുടെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ച്ചിവച്ചത്.
അപേക്ഷ ഫോറത്തിനും പൂരിപിക്കുന്നതിനും കോപ്പിക്കുമായി 110 രൂപയാണ് ഇവര്‍ വാങ്ങിയിരുന്നത്. കേവലം 6രൂപ മാത്രമാണ് ഒരപേക്ഷകന് സാധാരണ നിലയില്‍ ചെലവുവരുന്നത്. ഇതിനെതിരെ വ്യാപകമായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ബിജെപിയുടെ ഇടപെടല്‍.ബിജെപി മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ആര്‍. ശ്രീജേഷ്, വാര്‍ഡ് മെമ്പര്‍ സന്ധ്യ എസ് പിള്ള , പ്രമോദ്, കെ.എസ് പ്രസാദ് മുല്ലശ്ശേരി, ദിലിപ് കുമാര്‍, ശിവരാമന്‍ ആചാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















