അമ്പലപ്പുഴ: പ്രവര്‍ത്തകരുടെ സ്വപ്നം സാക്ഷാത്കരിച്ചു. അമ്പലപ്പുഴയില്‍ ആര്‍എസ്എസ് കാര്യാലയസമരപ്പണം നാളെ. രാവിലെ 10.30ന്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു നൂറുമീറ്റര്‍മാറിയാണ് പുതുതായി നിര്‍മ്മിച്ച ആര്‍എസ്എസ് കാര്യാലയമായ ദേവനാരായണം നിര്‍മ്മിച്ചിരിക്കുന്നത്. പ്രാന്തസംഘചാലക് പിഇബി മേനോന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
സഭാഗൃഹം പ്രാന്തീയ സഹ പ്രചാര്‍ പ്രമുഖ് കെ. ഗോവിന്ദന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മാതാ അമൃതാനന്ദമയി മഠത്തിലെ വേദാമൃത ചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും. അറുപതു വര്‍ഷത്തെ പ്രവര്‍ത്തകരുടെ ആഗ്രഹമാണ് സഫലമാകുന്നത്. വിശാലമായ മുറികളോടെ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടത്തില്‍ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇപ്പോള്‍ത്തന്നെ കാര്യാലയത്തിനു മുന്നിലെ മലിനമായ തോട് വൃത്തിയാക്കി താമ ര നടച്ചു പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഉദ്ഘാടനദിവസം രാവിലെ സത്യസായി അമ്പലപ്പുഴ സേവാ സമിതിയുടെ നേതൃത്വത്തില്‍ ഭജന്‍ നടക്കും.
കാര്യാലയ സമര്‍പ്പണ സമ്മേളനത്തില്‍ ആര്‍. സുന്ദര്‍ അദ്ധ്യക്ഷത വഹിക്കും. താലൂക്ക് കാര്യവാഹ് വി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും കെ.എസ്. ജോളി നന്ദിയും പറയും. ജില്ലാ സംഘചാലക് ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ ഉപഹാര സമര്‍പ്പണം നിര്‍വ്വഹിക്കും.
















