കോഴിക്കോട്: നഗരത്തില്‍ ഇന്ന് മുതല്‍ പത്തുനാള്‍ ഊട്ടി ഫഌവര്‍ഷോ മാതൃകയില്‍ വര്‍ണശബളമായ പുഷ്‌പോത്സവം. കോഴിക്കോട് മറൈന്‍ ഗ്രൗണ്ടില്‍ പുഷ്‌പോത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് വൈകീട്ട് അഞ്ചിന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ പുഷ്പചക്ക കൃഷിയും അവയുടെ വിപണന സാധ്യതകളും പ്രോത്സാഹിപ്പിക്കുന്നതിനായാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ 10 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമഹോത്സവവും ഭക്ഷ്യമേളയും സംഘടിപ്പിക്കുന്നത്. എല്ലാവര്‍ഷവും ഊട്ടിയില്‍ നടക്കുന്ന ഫഌവര്‍ ഷോയുടെ മാതൃകയിലാണ് മഹോത്സവം. 14 ന് പുഷ്പഭക്ഷ്യ മഹോത്സവം സമാപിക്കും. മണ്ണാശ്ശേരില്‍ അഗ്രിക്കള്‍ച്ചറല്‍ ഫാം, മണ്ണൂത്തി അഗ്രിക്കള്‍ച്ചറല്‍ സൊസൈറ്റി, ഇപാക് (എക്‌സിബിഷന്‍ പാര്‍ട്ടിസിപ്പന്റ് അസോസിയേഷന്‍ ഓഫ് കേരള) എന്നിവയുടെ നേതൃത്വത്തിലാണ് 12,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ശീതീകരിച്ച സ്റ്റാളുകളില്‍ പ്രദര്‍ശനം ഒരുക്കിയത്. രാജ്യത്തിന് അകത്തും പുറത്തുമുള്ള അയ്യായിരത്തോളം ഇനം പുഷ്പങ്ങള്‍ മേളയില്‍ അണിനിരക്കും. 300 ല്‍പ്പരം രുചിയേറുന്ന വിഭവങ്ങളാണ് ഭക്ഷ്യമേളയിലുള്ളത്. ചക്ക വിഭവങ്ങള്‍ മാത്രമുള്ള ഫുഡ് കോര്‍ട്ട് സവിശേഷതയാണ്.
സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പൂക്കള്‍ക്ക് പുറമെ രാജ്യത്തിന് അകത്തും പുറത്തുമുള്ള അപൂര്‍വ്വയിനം പുഷ്പങ്ങളാണ് മേളയില്‍ ഒരുക്കുന്നത്. തായ്‌ലാന്റ്, ഓസ്‌ട്രേലിയ, ബ്രസീല്‍, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പുഷ്പങ്ങള്‍ കേരളത്തില്‍ അവതരിപ്പിക്കുന്നത് ആദ്യമായാണ്. ഡാലിയ, സാല്‍വിയ, ആസ്റ്റര്‍, കോസ്‌മോസ്, സെലോഷ്യ, പെറ്റ്വനിയ, മെരിഗോള്‍ഡ്, എക്‌സോറ, ലില്ലിയം, മോര്‍ണിങ് ഗ്ലോറി, ടേബിള്‍ റോസ് എന്നിവയാണ് വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്നത്. വൈവിധ്യങ്ങളായ ഓര്‍ക്കിഡുകള്‍, വിവിധ നിറങ്ങളിലുള്ള റോസാ പുഷ്പങ്ങളും മേളയിലണിനിരക്കും. വരിക്ക ചക്കകൊണ്ട് ഉണ്ടാക്കിയ പത്തുകൂട്ടം തൊടുകറികള്‍ ഉള്‍പ്പെടെയുള്ള ‘ചക്ക ഊണ്’ കോഴിക്കോട് ആദ്യമായി അവതരിപ്പിക്കുന്ന മേളയാണിത്. സമാപനദിവസമായ 14 ന് ഈ പുഷ്പങ്ങള്‍
















