താമരശ്ശേരി: റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ പാവപ്പെട്ടവരെയും ഉള്‍പ്പെടുത്തുക, കേരളത്തിന്റെ ഭക്ഷ്യ ഭദ്രത ഉറപ്പു വരുത്താന്‍ കേരള സര്‍ക്കാര്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ബി ജെ പി പോര്‍ങ്ങോട്ടൂര്‍ ബൂത്ത് കമ്മിറ്റി നേതൃത്വത്തില്‍ പൊയില്‍ അങ്ങാടിയില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ് തേവള്ളി ഉല്‍ഘാടനം ചെയ്തു. ഭക്ഷ്യ സുരക്ഷാ നിയമത്തി നോട് പുറം തിരിഞ്ഞു നില്‍ക്കുന്ന കേരള സര്‍ക്കാര്‍ റേഷന്‍ വിഷയത്തില്‍ കേന്ദ്രത്തെ പഴിചാരുന്നത് കഴിവുകേട് മൂടിവെയ്‌ക്കാനാണെന്ന് ഗിരീഷ് തേവള്ളിപറഞ്ഞു. ഷിബു പോര്‍ങ്ങോട്ടൂര്‍ അധ്യക്ഷത വഹിച്ചു
മണ്ഡലം ജന.സെക്രട്ടറി ബിജു പടിപ്പുരക്കല്‍ മുനിസിപ്പല്‍ പ്രസിഡണ്ട് കെ.വി.അരവിന്ദാക്ഷന്‍, രതി രാധാകൃഷ്ണന്‍ സിന്ധുരാജേഷ് പ്രസംഗിച്ചു. ബാബുരാജ് പി.കെ. സ്വാഗതവും വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.
ബാലുശ്ശേരി: 2013 ല്‍ കേന്ദ്രം പാസാക്കിയ ഭക്ഷ്യ ഭദ്രതാ നിയമം കേരളത്തില്‍ നടപ്പാക്കാതെ റേഷന്‍ സമ്പ്രദായം അട്ടിമറിച്ച പിണറായി സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ബാലുശ്ശേരിയില്‍ ബഹുജന ധര്‍ണ്ണ നടത്തി. ബസ്റ്റാന്റ് പരിസരത്ത് നടന്ന ധര്‍ണ്ണ ബി.ജെ.പി. ബാലുശ്ശേരി നിയോജക മണ്ഡലം പ്രസിഡണ്ട് രാജേഷ് കായണ്ണ ഉദ്ഘാടനം ചെയ്തു., യുവമോര്‍ച്ച ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് പ്രവീണ്‍ അധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം, ബിജെപി ജില്ലാ കമ്മിറ്റി അംഗം ഗോപിനാഥന്‍ മാസ്റ്റര്‍, ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ബാലന്‍, എന്നിവര്‍ സംസാരിച്ചു. യുവമോര്‍ച്ച നിയോജക മണ്ഡലം സെക്രട്ടറി മിഥുന്‍ മോഹന്‍ സ്വാഗതവും, റിമല്‍ കോക്കല്ലൂര്‍ നന്ദിയും പറഞ്ഞു. പ്രമോദ് ശിവപുരം, രാജേഷ് പുത്തഞ്ചേരി ,നിജിന്‍ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.
കൂട്ടാലിട: കേന്ദ്ര സര്‍ക്കാറിന്റെ ഭക്ഷ്യ ഭദ്രതാ നിയമം അട്ടിമറിക്കുന്നതിരെ ബിജെപി വാകയാട് 24, 25 ബൂത്തുകളുടെ ആഭിമുഖ്യത്തില്‍ വാകയാട്, പതിനൊന്നു കണ്ടിയില്‍ നടന്ന സായാഹ്ന ധര്‍ണ്ണ ബി.ജെ.പി.ജില്ല സെക്രട്ടറി എന്‍.പി.രാമദാസ് ഉദ്ഘാടനം ചെയ്തു: വള്ള്യാട്ട് ബാലന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ബിജെപി. കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ജയചന്ദ്രന്‍ പുതിയോത്ത്, ജന.സെക്രട്ടറി കിഷോര്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി. മധുസൂദനന്‍ സ്വാഗതവും ശ്രീജിത്ത് നന്ദിയും പറഞ്ഞു
കൊയിലാണ്ടി: ഭക്ഷ്യഭദ്രതാ നിയമം അട്ടിമറിച്ച് പാവപ്പെട്ടവരെ കൂടുതല്‍ ദുരിതത്തിലാക്കുന്ന ഇടത്-വലത് മുന്നണികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി അരിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മഠത്തില്‍ നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. വി.സി. ബിനീഷ്, പ്രസാദ് ഇടപ്പള്ളി എന്നിവര്‍ സംസാരിച്ചു. വിനീത് സ്വാഗതം പറഞ്ഞു. ശിവദാസന്‍, വേലായുധന്‍, തങ്കമണി, ശ്രീധരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















