കണ്ണൂര്‍: കരിയാട് പെയിന്‍ ആന്‍്‌റ് പാലിയേറ്റീവ് കെയര്‍ വടകര തണല്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വൃക്കക്കൊരു തണല്‍-മെഗാ മെഡിക്കല്‍ എക്‌സിബിഷന്റെ ഭാഗമായി കാരുണ്യ ദീപ പ്രയാണം നടത്തി. പാലിയേറ്റീവ് വളണ്ടിയര്‍മാരും ജനപ്രതിനിധികളും നാട്ടുകാരും വിവിധ സ്ഥലങ്ങളില്‍ കാരുണ്യദീപം തെളിയിച്ചു. പാനൂരില്‍ നിന്ന് ആരംഭിച്ച് ദീപപ്രയാണം താഴെ പൂക്കോം, ചൊക്ലി, മേക്കുന്ന്, പെരിങ്ങത്തൂര്‍, കിടഞ്ഞി എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം കരിയാട് പുതുശ്ശേരിപള്ളി മുക്കില്‍ സമാപിച്ചു.
വിവിധ കേന്ദ്രങ്ങളില്‍ നഗരസഭാ കൗണ്‍സിലര്‍മാരായ കെ.കെ.സുധീര്‍കുമാര്‍, നിഷിത ചന്ദ്രന്‍, കെ.നിസാര്‍, ഉമൈസ തിരുവമ്പാടി, കെ.ടി.കെ റിയാസ് മാസ്റ്റര്‍, ഇ.കെ.മനോജ്, പഞ്ചായത്ത് അംഗങ്ങളായ ഷാനിദ്, സംഘാടകസമിതി കണ്‍വീനര്‍ പി.കെ.രാജന്‍, പി.കെ.മോഹനന്‍ മാസ്റ്റര്‍, കെ.മുഹമ്മദ് സിദ്ധീഖ്, കെ.കെ.ഭരതന്‍, കെ.അശോകന്‍, എം.ടി.കെ.ബാബു, എന്‍ ജയചന്ദ്രന്‍, എന്‍.എ.ഇസ്മയില്‍ മാസ്റ്റര്‍, പി.മനോഹരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കരിയാട് കെഎന്‍യുപി സ്‌കൂളില്‍ 5 മുതല്‍ 7 വരെയാണ് മെഡിക്കല്‍ എക്‌സിബിഷന്‍. വൃക്കരോഗത്തിനുള്ള കാരണങ്ങള്‍, രോഗലക്ഷണം. ചികിത്സാ രീതികള്‍, ഡയാലിസിസ് ്രപവര്‍ത്തനത്തിന്റെ ഡമോണ്‍സ്‌ട്രേഷന്‍, സിഡി പ്രദര്‍ശനം എന്നിയാണ് എക്‌സിബിഷനിലുള്ളത്. സൗജന്യ വൃക്കരോഗ പരിശോധനയും ഒരുക്കിയിട്ടുണ്ട്. കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളേജുകളുടെയും മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെയും പ്രത്യേക പവലിയനുകളും ഉണ്ടാകും.
















