ലണ്ടൻ: ലോകത്തിലെ ഏറ്റവും നീളമേറിയ വളർത്തു പൂച്ച എന്ന ഖ്യാതിയും ഒപ്പം ഗിന്നസ് വേൾഡ് റെക്കോർഡും ഇനി ഇംഗ്ലണ്ട്കാരനായ ‘ലുഡോ’ എന്ന ആൺ പൂച്ചയ്‌ക്ക് സ്വന്തം.
ഉടമസ്ഥയായ കെൽസി ഗില്ലിനൊപ്പം ഇംഗ്ലണ്ടിലെ വേക്ക്ഫീൽഡ് പ്രദേശത്താണ് ലുഡോയുടെ താമസം. മെയിനി കൂൻ വർഗത്തിൽപ്പെട്ട ലുഡോയ്‌ക്ക് 3 അടി 11 ഇഞ്ചാണ് നീളം. കാഴ്ചയിൽ ഏറെ സുന്ദരനായ ലുഡോയുടെ ശരീരം രോമാവൃതമാണ്.
ഹാരിപോർട്ടർ സിനിമകളുടെ ആരാധികയായ കെൽസി സിനിമയിലേതു പോലുള്ള ഒരു പൂച്ചയെ സ്വന്തമാക്കണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു. ഇതിനിടയിലാണ് ലുഡോയെ സ്വന്തമാക്കുന്നത്. 13 ആഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് ലുഡോയെ കെൽസി സ്വന്തമാക്കിയത്.
തുടർന്ന് മറ്റ് പൂച്ചകളെക്കാൾ വളരെ വേഗത്തിൽ ലുഡോ വളരുന്നതായും അസാമാന്യമായ രീതിയിൽ നീട്ടം വയ്‌ക്കുന്നതായും കെൽസിക്ക് മനസിലായി. എന്നാൽ തണുപ്പൻ ഭാവമാണ് ലുഡോയ്‌ക്ക് ഉള്ളതെന്നാണ് കെൽസി പറയുന്നത്. എന്തായാലും ലുഡോയ്‌ക്ക് ഗിന്നസ് റെക്കോർഡ് ലഭിച്ചതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് കെൽസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: