പയ്യന്നൂര്‍: മലയാള ഭാഷാ പാഠശാല കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പ്പെടുത്തിയ സംസ്ഥാനതല ചെറുകഥാ പ്രഥമ വാസനാ വികൃതി സ്മൃതി പുരസ്‌കാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിയായ ആര്‍.എം.ശ്യാംകൃഷ്ണന്റെ പരിണാമം എന്ന കഥയ്‌ക്ക് ലഭിച്ചു. മലയാളത്തിലെ ആദ്യ ചെറുകഥയായ വാസനാ വികൃതിയുടെ കഥാകൃത്ത് കേസരി വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരുടെ 102-ാം ചരമവാര്‍ഷികദിനമായ 14ന് മാതമംഗലം ആദര്‍ശ സ്‌കൂളില്‍ നടക്കുന്ന കേസരി നായനാര്‍ അനുസ്മരണ ചടങ്ങില്‍ അവാര്‍ഡ് നല്‍കും. വാസനാ വികൃതിയുടെ 125-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് പാഠശാല ഡയറക്ടര്‍ ടി.പി.ഭാസ്‌കര പൊതുവാള്‍ അറിയിച്ചു. സംസ്ഥാനതലത്തില്‍ ലഭിച്ച 125ഓളം കഥകളില്‍നിന്ന് ടി.പി.ഭാസ്‌കര പൊതുവാള്‍ അധ്യക്ഷനായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.
















