കണ്ണൂര്‍: എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികളുടെ സ്‌റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കണമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഷിജില്‍ ആവശ്യപ്പെട്ടു. ഡോ.ബി.ആര്‍.അംബേദ്ക്കറുടെ 125-ാമത് ജന്മവാര്‍ഷികത്തോടനുബന്ധിച്ച് എബിവിപി നടത്തുന്ന ക്യാമ്പസ് ധര്‍ണയുടെ ജില്ലാതല ഉദ്ഘാടനം തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികളുടെ ധനസഹായം വര്‍ദ്ധിപ്പിക്കുക, കോളേജുകളില്‍ ദേശീയഗാനം/ ദേശീയഗീതം നിര്‍ബന്ധമാക്കുക, യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും ഡോ.ബി.ആര്‍.അംബേദ്കര്‍ പ്രതിമ സ്ഥാപിക്കുക, എസ്എഫ്‌ഐ ക്യാമ്പസുകളില്‍ നടത്തുന്ന അക്രമം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ. ജില്ലാ കണ്‍വീനര്‍ ടി.വി.പ്രംസായി, പി.പി.പ്രിജു, എന്‍.വി.ശ്രുതി, ശ്രീഹരി എന്നിവര്‍ സംസാരിച്ചു.
















