മുണ്ടക്കയം: ബിഡിജെഎസ് സാമൂഹിക നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാണെന്ന് കേന്ദ്രസമിതി ട്രഷറര്‍ എ.ജി.തങ്കപ്പന്‍. ബിഡിജെഎസ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കമ്മിറ്റി ഓഫീസ് മുണ്ടക്കയം സെന്‍ട്രല്‍ കവലയിലെ ഷാസ് കെട്ടിടത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ്എന്‍ഡിപി യോഗം കോട്ടയം യൂണിയന്‍ പ്രസിഡന്റു കൂടിയായ അദ്ദേഹം.
സമൂഹത്തിന്റെ പിന്നാമ്പുറത്തോയ്‌ക്കു അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉന്നമനത്തിനായി, അവരുടെ പടവാളായി ബിഡിജെഎസ് എന്ന രാഷ്‌ട്രീയ പ്രസ്ഥാനം എന്നും അവരോടൊപ്പമുണ്ടാകുമെന്നും എ.ജി.തങ്കപ്പന്‍ പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് എം.ആര്‍.ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റും, എസ്എന്‍ഡിപി യോഗം വൈക്കം യൂണിയന്‍ സെക്രട്ടറിയുമായ എം.പി.സെന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി.അനില്‍കുമാര്‍ കോട്ടയം, വൈസ് പ്രസിഡന്റ് ലാലിറ്റ്.എസ്.തകടിയേല്‍, ജോയിന്റ് സെക്രട്ടറി, കെ.സുശീല്‍കുമാര്‍, നിയോജകമണ്ഡലം സെക്രട്ടറി ഷാജി ഷാസ്, വൈസ് പ്രസിഡന്റ് പി.എന്‍.രവി, ജോയിന്റ് സെക്രട്ടറിമാരായ പി.വി.കമലാസനന്‍, കെ.പി.ബാബു, വനിതാ വിഭാഗം ജില്ലാ കമ്മിറ്റി അംഗങ്ങളായ അരുണാ ബാബു, സിന്ധു മുരളീധരന്‍, മുണ്ടക്കയം മണ്ഡലം പ്രസിഡന്റ് കെ. കെ. ശശീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
















