കാഞ്ഞിരപ്പള്ളി: പാറത്തോട് ഷോപ്പിംങ് കോംപ്ലക്‌സിനു സമീപം കൊതുകുവളര്‍ത്തല്‍ കേന്ദ്രമെന്ന് ആരോപണം. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ 2004ല്‍ എസ്ജിആര്‍വൈ പദ്ധതിപ്രകാരം നിര്‍മ്മിച്ച മഴവെള്ള സംഭരണി 12 വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ ഇപ്പോള്‍ മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളായ കെഎസ്ഇബി, മൃഗാശുപത്രി, കൃഷിഭവന്‍, അങ്കണ്‍വാടി, കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് എന്നിവ പ്രവര്‍ത്തിക്കുന്നതും ഇതേ കെട്ടിടത്തിലാണ്.
സംഭരണി ഇപ്പോള്‍ കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവിടത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലിക്കെത്തുന്നവരും വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ക്കും അങ്കണ്‍വാടിയിലെ കുട്ടികള്‍ക്കും സംഭരണി ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നു. ഈ കൊതുക് സംഭരണി പൊളിച്ചു നീക്കുകയോ അല്ലെങ്കില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രയോജനപ്രദമാക്കുകയോ ചെയ്യണമെന്ന് പാറത്തോട് വികസന സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഹാജി പി.എം. തമ്പിക്കുട്ടി, സെക്രട്ടറി എം.എ. സലിം, ഹാജി അബ്ദുള്‍ ഖാദര്‍ കുന്നപ്പള്ളി, ഷാജി നെടുംകണ്ടം, പി.എം. കബീര്‍, പി.വി. നെജീബ്, പീതാംബരന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
















