വണ്ണപ്പുറം: വണ്ണപ്പുറത്ത് വ്യാപകമായി മണ്ണെടുപ്പ് തുടരുമ്പോഴും അധികാരികള്‍ മൗനം പാലിക്കുന്നു. വണ്ണപ്പുറം- മുട്ടുകണ്ടം ഭാഗത്താണ് കൂറ്റന്‍ കുന്നുകള്‍ ഇടിച്ച് നിരത്തുന്നത്. രണ്ടേക്കറോളം പ്രദേശത്താണ് അനധികൃത മണ്ണെടുപ്പ് തുടരുന്നത്. മണ്ണെടുപ്പ് നടക്കുന്നതിന് ചുറ്റവട്ടവും ജനവാസമുണ്ട്. ഇതൊന്നും മണ്ണ് മാഫിയ മുഖവിലയ്‌ക്കെടുത്തിട്ടില്ല. റവന്യൂവകുപ്പും പോലീസും മൈനിങ് ആന്റ് ജിയോളജിയും പ്രശ്‌നത്തില്‍ ഇടപെടുന്നില്ലെന്നാണ് പൊതുജനങ്ങളുടെ ആക്ഷേപം.
ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണ് നിയമം ലംഘിച്ച് മണ്ണെടുപ്പ് തുടരുന്നത്. കൃത്യമായ പരാതി ലഭിക്കാത്തതിനാലാണ് നടപടി വൈകുന്നതെന്നാണ് റന്യൂവകുപ്പ് അധികാരികള്‍ പറയുന്നത്.
















