????????????????????????????????????
കുമളി: പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ കടുവകളുടെ കണക്കെടുപ്പ് പുരോഗമിക്കുന്നു. 925 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന സങ്കേതത്തെ നാല് മേഖലകളായി തിരിച്ചുള്ള വാര്‍ഷിക കണക്കെടുപ്പ് ആരംഭിച്ചത് കഴിഞ്ഞമാസമാണ് . നവംബര്‍ പതിനഞ്ച് വരെ നീണ്ടുനില്‍ക്കുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.
മൃഗങ്ങള്‍ അടുത്തെത്തിയാല്‍ തിരിച്ചറിയും വിധം സെന്‍സര്‍ സംവിധമുള്ള മെമ്മറി കാര്‍ഡുകളോട് കൂടിയ ആധുനിക നിരീക്ഷണ കാമറകള്‍ കാടിനുള്ളിലെ മരങ്ങളില്‍ സ്ഥാപിച്ച് വന്യമൃഗങ്ങളുടെ ചലനങ്ങള്‍ നിരീക്ഷിച്ചാണ് കണക്കെടുപ്പ് നടക്കുന്നത്.
ക്യാമറയുടെ ബാറ്ററി റീചാര്‍ജിങ് മാത്രമാണ് ഇടയ്‌ക്ക് നടക്കുന്നത്. 35 മുതല്‍ 40 വരെ കടുവകളാണ് കഴിഞ്ഞ കണക്കെടുപ്പില്‍ അധികാരികളുടെ ശ്രദ്ധയില്‍ പെട്ടത്. വംശനാശഭീഷണി നേരിടുന്ന വന്യമൃഗം എന്ന നിലയിലാണ് ദേശീയ മൃഗമായ കടുവയെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത്.
















