പരവൂര്‍: പൂതക്കുളത്ത് അമ്പതോളംപേര്‍ ബിജെപിയില്‍ അംഗത്വമെടുത്തു. പൂതക്കുളം പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ പൂതക്കുളം ജങ്ഷനില്‍വച്ച് പൂതക്കുളം പഞ്ചായത്ത് സമിതി പ്രസിഡന്റ് വി.ഹരിദേവിന്റൈ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ ആര്‍എസ്പി, കോണ്‍ഗ്രസ്, ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നും രാജിവച്ച് അമ്പതുപേരും ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. ആര്‍.എസ്പി യുവജനസംഘടനയുടെ മണ്ഡലം സെക്രട്ടറി ഷിലോഖിന്റെ നേതൃത്വത്തില്‍ ആര്‍എസ്പി പൂതക്കുളം ലോക്കല്‍കമ്മിറ്റി അംഗങ്ങള്‍, കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പ്രാദേശിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെ അമ്പത് പേര്‍ അംഗത്വം സ്വീകരിച്ചു. പൊതുസമ്മേളനം ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.വി. വി. രാജേഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
സംസ്ഥാനസമിതി അംഗം അഡ്വ.കിഴക്കനേല സുധാകരന്‍, കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഗോപന്‍, ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്ത്, മണ്ഡലം സെക്രട്ടറി ഗോപന്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി ഗീത, ഒബിസി മോര്‍ച്ചാമണ്ഡലം പ്രസിഡന്റ് സത്യന്‍ പാലോട്ട്കാവ്, ചാത്തന്നൂര്‍ മണ്ഡലം കമ്മിറ്റിഅംഗം അനില്‍കുമാര്‍, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ജെ.സുഭാഷ്, പഞ്ചായത്ത് സമിതി സെക്രട്ടറി സുനില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















