മുക്കം: ഏറെ കാലമായി അവഗണിക്കപ്പെട്ട് റോഡരികില്‍ അനാഥമായി കിടന്ന മുക്കത്തിന്റെ സ്‌നേഹ ശില്‍പ്പത്തിന് ഒടുവില്‍ ശാപമോക്ഷം.
കേരള പിറവിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശില്‍പ്പി ആര്‍.കെ.പൊറ്റശ്ശേരി നിര്‍മ്മിച്ച മുക്കത്തിന്റെ മത സൗഹാര്‍ദ സന്ദേശം വിളിച്ചോതുന്ന സ്‌നേഹ ശില്‍പ്പം ഇനി തലയെടുപ്പോടെ തന്നെ നില്‍ക്കും. അഭിലാഷ് ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന ശില്പം സംസ്ഥാന പാത വീതി കൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റുകയായിരുന്നു. റോഡ് നിര്‍മാണം പൂര്‍ത്തിയായി മാസങ്ങളായെങ്കിലും ശില്‍പം പുനസ്ഥാപിച്ചില്ല. ശില്‍പി ആര്‍.കെ.പൊറ്റശേരിയടക്കമുള്ളവര്‍ ശില്‍പം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ രംഗത്ത് വന്നങ്കിലും നടന്നില്ല. ടൈലുകള്‍ പതിച്ച് മനോഹരമാക്കിയ തറക്കു മുകളില്‍ ശില്‍പം സ്ഥാപിച്ചു. നഗരസഭാധികൃതരും മുക്കത്തെ രാഷ്‌ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
















