മട്ടന്നൂര്‍: നടുവനാട് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാമ്പും 6ന് നടുവനാട് എല്‍പി സ്‌കൂളില്‍ നടക്കും. ചാരിറ്റബിള്‍ സൊസൈറ്റിയുടെയും നടുവനാട് എല്‍പി സ്‌കൂള്‍ നൂറാം വാര്‍ഷികാഘോഷ കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്ക് അഡ്വ.സണ്ണിജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മലബാര്‍ കേന്‍സര്‍കെയര്‍ സൊസൈറ്റി പ്രസിഡണ്ട് ഡോ.കൃഷ്ണനാഥ പൈ ബോധവല്‍ക്കരണ ക്ലാസെടുക്കും. ഇരിട്ടി നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.വി.മോഹനന്‍ അധ്യക്ഷതവഹിക്കും.
















