പയ്യന്നൂര്‍: കവിയും സംസ്‌കൃത പണ്ഡിതനുമായ കാരക്കാട് കേശവന്‍ നമ്പൂതിരിക്ക് കാഞ്ചി സര്‍വ്വകലാശാലയുടെ കാഞ്ചി കാമകോടി പീഠം സാഹിതീ വല്ലഭ പുരസ്‌കാരവും ഡോക്ടറേറ്റും. മലയാളത്തിലും സംസ്‌കൃതത്തിലും വൈദര്‍ഭി രീതിയില്‍ കാരക്കാട് രചിച്ച കവിതകളെ വിലയിരുത്തിയാണ് പുരസ്‌കാരം. കാരക്കാടിന്റെ സംസ്‌കൃത മഹാ കാവ്യമായ ശ്രീകൃഷ്ണ ലീലാമൃതം അടക്കം സാഹിത്യ ലോകത്ത് ചെയ്ത സമഗ്ര സംഭാവനകളെ മാനിച്ചാണ് ഡോക്ടറേറ്റ്.
കാഞ്ചിപുരം സര്‍വ്വകലാശാലയില്‍ ആറിന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി വി.കെ.സിംഗ് പുരസ്‌കാരം സമ്മാനിക്കും. ഗണിതശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്ത ബിരുദം നേടിയ കാരക്കാട് ഹൈസ്‌കൂള്‍ കോളേജ് അധ്യാപകനായി ജോലിചെയ്ത ശേഷം ടിടിഐ പ്രിന്‍സിപ്പാളായി വിരമിച്ചു. കൃഷ്ണായന പുരസ്‌കാരം, കാവ്യപ്രഭാ പുരസ്‌കാരം, കവനദീപ്തി പുരസ്‌കാരം, കവന കൗതുകം, കാണിപ്പയ്യൂര്‍, കണ്ണശ്ശ പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ സരസ്വതീ ദേവീ. മക്കള്‍: വിഷ്ണു നമ്പൂതിരി, കൃഷ്ണന്‍ നമ്പൂതിരി.
















