ഗാന്ധിനഗര്‍: ആര്‍പ്പൂക്കര ഗ്രാമ പഞ്ചായത്തിലെ കേളക്കേരി പാടശേഖരത്തില്‍ പക്ഷി പ്പനി ബാധിച്ച താറാവുകളെ കൊന്നുതുടങ്ങി. സുരക്ഷാ സംവിധാനങ്ങളോടെ പ്രത്യേക ആരോഗ്യവിഭാഗം പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കുന്നത്.
ഇന്നലെ രാവിലെ മണിയാപറമ്പ് എസ്എന്‍ഡിപി എല്‍പി സ്‌കൂളില്‍ നിന്നും മാസ്‌കും പ്രത്യക വസ്ത്രങ്ങളും പാദരക്ഷകളും ധരിച്ച പത്തുപേര്‍ വീതമുള്ള ആര് സംഘാമാണ് കോളക്കേരിയില്‍ എത്തിയത്.
ആര്‍പ്പൂക്കര വെസ്റ്റ്, കേളക്കരി, പുളിക്കാശേരി ചെല്ലപ്പന്‍, പുന്നക്കുഴത്തില്‍ കെ.കെ.ചെല്ലപ്പന്‍, ജോമോന്‍ എറികാട്, മണിലാല്‍ വള്ളംപറമ്പ് എന്നീ താറാവ് കൃഷിക്കാരുടെ നൂറുകണക്കിന് താറാവുകളെയാണ് കൊന്നൊടുക്കിയത്.
















