കുടമാളൂര്‍: വാസുദേവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന 6ന് നടക്കും. രാവിലെ 5ന് തന്ത്രി കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടക്കുന്ന കലശപൂജയ്‌ക്ക്‌ശേഷം പതിനഞ്ചോളം വൈദികശ്രേഷ്ഠര്‍ വിഷ്ണുനാമ മന്ത്രാര്‍ച്ചന നടത്തും. വൈകിട്ട് 6ന് ദീപാരാധന. ശേഷം യജ്ഞകലശം വഹിച്ച് മേല്‍ശാന്തി കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ എഴിന്നള്ളത്ത.് തുടര്‍ന്ന് കലശാഭിഷേകം. തന്ത്രിമാരായ കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍ നമ്പൂതിരി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.എ. രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി സജീവ്.കെ.ജി, വൈസ് പ്രസിഡന്റ് ബിജുമോന്‍ കെ.ബി, കണ്‍വീനര്‍ സജി കുന്നത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് സാരഥ്യം വഹിക്കും.
















