ഇടുക്കി: നെടുങ്കണ്ടത്ത് വ്യവസായ സ്ഥാപനത്തില്‍ വന്‍തീപിടിത്തം. ചെരുപ്പ് കടയുടെ ഗോഡൗണ്‍ കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ 12.30യോടെയാണ് ടൗണില്‍ ക്ഷേത്രത്തിന് സമീപം പ്രവര്‍ത്തിക്കുന്ന മാളവിക എന്ന സ്ഥാപനത്തില്‍ നിന്ന് പുക ഉയരുന്നതായി നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വവ
ിവരം അറിയിക്കുന്നത്. നാട്ടുകാര്‍ വിവരമറിച്ചതിനെ തുടര്‍ന്ന് സമീപത്തായി താമസിക്കുന്ന ഉടമയും സ്ഥലത്തെത്തി. ഉടനെ തന്നെ എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നെടുങ്കണ്ടം പോലീസും സ്ഥലത്തെത്തിയരുന്നു. കടയുടെ പുറകിലായുള്ള ഗോഡൗണ്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. ഉദ്ദേശം 15 ലക്ഷം രൂപയുടെ നഷ്ടമുള്ളതായി കടയുടമ പറയുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായും ഉടമ പറയുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. വിരളടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഷോര്‍ട്ട് സര്‍ക്കൂട്ടാണ് അപകട കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് ഫോറന്‍സിക് വിദഗ്ദരും പരിശോധനയ്‌ക്കെത്തുന്നുണ്ട്. കെഎസ്ഇബി അധികൃതര്‍ക്കും പരിശോധനയ്‌ക്കായി കത്ത് നല്‍കിയതായും എസ്‌ഐ പറഞ്ഞു.
















