തൊടുപുഴ: രാഷ്‌ട്രീയ യുദ്ധം കുരുന്നുകളുടെ പ്രവേശനോത്സവത്തിലും. വാര്‍ഡ് മെമ്പറെ അംഗന്‍വാടി പ്രവേശനോത്സവത്തിനു ക്ഷണിക്കാഞ്ഞതിനെ തുടര്‍ന്ന് വീട്ടമ്മമാരുടെ നേതൃത്വത്തില്‍ അംഗന്‍വാടി ഉപരോധിച്ചു. പ്രവേശനോത്സവത്തിനെത്തിയ ജില്ലാ ചൈല്‍ഡ് ഡെപ്യൂട്ടി പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷൈലജയെയും, സൂപ്പര്‍വൈസര്‍ സുധര്‍മ്മയെയും നാട്ടുകാര്‍ രണ്ടുമണിക്കുറോളം തടഞ്ഞുവെച്ചു. ഇന്നലെ രാവിലെ 10-നാണ് ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ഇടവെട്ടി ഒന്നാം വാര്‍ഡ് മെംബര്‍ ടിഎം മുജീബിനിനെയാണ് പരിപാടിയില്‍ ക്ഷണിക്കാതിരുന്നത്. ഒന്നാം വാര്‍ഡിലെ അംഗന്‍വാടി സ്ഥാപിച്ചിരിക്കുന്നത് ഇടവെട്ടി 3-ാം വാര്‍ഡിലാണ്. ഒന്നാം വാര്‍ഡില്‍ സിപിഎം മെംബറും, മൂന്നാം വാര്‍ഡില്‍ കോണ്‍ഗ്രസുമാണ്. ഇരുവിഭാഗങ്ങളും തമ്മില്‍ രാവിലെ രൂക്ഷമായ ഏറ്റുമുട്ടലാണ് നടന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി അംഗന്‍വാടിയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മെമ്പറെ പങ്കെടുപ്പിച്ചിരുന്നില്ല. തൊടുപുഴ പോലീസ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്ക
ിലും പോലീസുമായും നാട്ടുകാര്‍ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതോടെ പ്രവേശനോത്സവം കുളമായി.
അവസാനം കുട്ടികളെ അകത്ത് കയറ്റിയശേഷം മെംമ്പറും, നാട്ടുകാരും ചേര്‍ന്ന് അംഗന്‍വാടിയ്‌ക്ക് മുന്നില്‍ സമരം ആരംഭിച്ചു. എന്നാല്‍ പ്രവേശനോത്സവത്തില്‍ സര്‍ക്കാര്‍ തീരുമാനമനുസരിച്ച് മാത്രമെ മുന്നോട്ടുപോകാന്‍ കഴിയുകയുള്ളുവെന്ന് സിഡിപിഒ അറിയിച്ചു.
















